മലയാളി ഹൗസ് ഡ്രൈവർ സഊദിയിൽ മരിച്ചു

0
2447

റിയാദ്: സഊദി തലസ്ഥാന നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി നിര്യാതനായി. കാസർകോട് ബദുർ എർഡാം കല്ലു സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ (58) ആണ് റിയാദിൽ മരിച്ചത്. ഭാര്യ: നഫീസ. മക്കൾ: ഹസൈനാർ, ആയിശത്ത് ശരീഫ്, ആയിശത്ത് ശഹർബാൻ, റൈഹാന, ഇബ്രാഹീം ബാദ്ശാ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, കാസർകോട് ജില്ല സെക്രട്ടറി അശ്റഫ് എന്നിവർ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മറ്റൊരു മലയാളിയും സൗദിയില്‍ മരണപ്പെട്ടു. കിഴക്കൻ സഊദിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളിയാണ് മരിച്ചത്. മലപ്പുറം മാളിയേക്കൽ സ്വദേശി റഷീദ് കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്ദുൽ റസാഖ് (50) ആണ് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്‍റെ (മവാസ) സൗദി കോഓഡിനേറ്ററായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ, സഹോദരങ്ങൾ: നസീമ, അബ്ദുൽ മജീദ്, അബ്ദുൽ മുനീർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക