ഫലസ്തീനിനെതിരായ ഇസ്റാഈലിന്റെ അന്യായമായ യുദ്ധത്തെ അപലഭിച്ച് സഊദി കിരീടാവകാശി; ഇസ്‌ലാമിക് – അറബ് അസാധാരണ ഉച്ചകോടിക്ക്‌ റിയാദിൽ തുടക്കം

0
1898

റിയാദ്: ഫലസ്തീനിനെതിരായ ഇസ്റാഈലിന്റെ അന്യായമായ യുദ്ധത്തെ അപലഭിച്ച് സഊദി കിരീടാവകാശി. ഇസ്ലാമിക്-അറബ് അസാധാരണ ഉച്ചകോടിക്ക്‌ റിയാദിൽ തുടക്കം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.

സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ ആശ്വാസത്തിനായി മാനുഷിക ഇടനാഴികൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവർത്തിക്കുകയും
അസാധാരണവും വേദനാജനകവുമായ സാഹചര്യത്തിലാണ് ഈ ഉച്ചകോടി ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും (ഒഐസി) അറബ് ലീഗിന്റെയും അസാധാരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ്, പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്നിവരും ഉള്‍പ്പെടുന്നു.