സഊദിയിൽ പുള്ളിപ്പുലി വർഗത്തിൽ ഏഴ് കുഞ്ഞുങ്ങൾ പിറന്നു

0
1678

താഇഫ്: താഇഫിലെ അമീർ സൗദ് അൽഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിൽ വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി വർഗത്തിൽ ഏഴ് കുഞ്ഞുങ്ങൾ പിറന്നു. ഇവിടെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ നിരവധി കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വന്യജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അറേബ്യൻ പുള്ളിപ്പുലികളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാനും നടക്കുന്ന ശ്രമങ്ങളുടെ വിജയമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇതോടെ കേന്ദ്രത്തിലെ മൊത്തം അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം 27 ആയി. 2020ൽഈ വർഗത്തെ സംരക്ഷിക്കുന്നതിന് റോയൽ കമീഷൻ ആരംഭിച്ച പദ്ധതിക്ക് ശേഷം അവയുടെ എണ്ണം ഇരട്ടിയാവുകയായിരുന്നു.

എല്ലാ വർഷവും ഫെബ്രുവരി 10 ന് രാജ്യാന്തര അറേബ്യൻ പുള്ളിപ്പുലി ദിനമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതോടെയാണ് അൽഉല റോയൽ കമീഷൻ പുതിയ കുഞ്ഞുങ്ങളുടെ ജനനം പ്രഖ്യാപിക്കുന്നത്.

ലോകത്ത് അറേബ്യൻ പുള്ളിപ്പുലികൾ വെറും 200 എണ്ണം മാത്രമാണെന്നും ഗുരുതരമായ വംശനാശഭീഷണിയാണ് നേരിടുന്നതെന്നുമാണ് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റിപ്പോർട്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക