പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് യുഎഇ

0
5741

അബൂദബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനവിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അനുവദിക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ കാര്യത്തിലെ നിലവിലെ സ്ഥിതി തുടരും. ഇന്ത്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തിയായിരിക്കും വിലക്ക് നീക്കുന്നതിനുള്ള തീരുമാനമെടുക്കുക- അധികൃതര്‍ അറിയിച്ചു.

ജൂൺ 23 മുതൽ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യക്കാർക്ക് യു എ ഇ യിൽ വരാമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലെ അവ്യക്തത കാരണം വിമാന കമ്പനികൾ ടിക്കറ്റ് വിൽപ്പന തുടങ്ങിയ ശേഷം പിന്നീട് നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here