ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് നിയമലംഘനങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചു; ഇനി യൂണിഫൈഡ് ട്രാഫിക് നിയമ ലംഘന പിഴ സംവിധാനം

0
2579

റിയാദ്: ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഗതാഗത നിയമ ലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തീരുമാനമായി. ഒമാനിൽ ചേർന്ന നാൽപതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് അംഗീകാരം നൽകിയത്. ഗൾഫ് ഉച്ചകോടി അന്തിമാംഗീകാരം നൽകുന്നതോടെ ഏകീകൃത ട്രാഫിക് നിയമ ലംഘന പിഴ പ്രാബല്യത്തിൽവരും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജിസിസി അംഗ രാജ്യങ്ങളായ സഊദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, കുവൈത് എന്നീ രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങൾ തമ്മിൽ പരസ്‌പരം ബന്ധിപ്പിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് യോഗം തുടക്കം കുറിച്ചത്.

ഇതോടെ, വാഹനങ്ങളുമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പോകുമ്പോൾ ഉണ്ടാകുന്ന വാഹനം നിയമ ലംഘനത്തിന് അതാത് രാജ്യങ്ങളിൽ തിരിച്ചെത്തിയാലും പിഴ അടക്കേണ്ടി വരും. നിലവിൽ ചെറിയ നിയമ ലംഘനങ്ങൾക്ക് പിഴ ഈടക്കാറില്ല. ഈടാക്കിയാൽ തന്നെ അതാത് രാജ്യത്ത് തിരിച്ചെത്തിയാൽ ആരും കാര്യമാക്കാറുമില്ല. എന്നാൽ, ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്നതോടെ, അതാത് രാജ്യത്ത് വെച്ച് ഗതാഗത നിയമ ലംഘനം ഉണ്ടായാൽ സ്വീകരിക്കേണ്ട അതെ നടപടികൾ തന്നെ നേരിടേണ്ടി വരും.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇത് സംബന്ധിച്ച കൂടുതൽ കാര്യക്ഷമമായി ചർച്ചകൾ നടന്നത്. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ യോഗം ചേർന്ന് നടപടികൾ കൈകൊണ്ടിരുന്നു. മയക്കുമരുന്നിനെതിരെ സമഗ്രമായ ഗൾഫ് തന്ത്രം തയ്യാറാക്കുന്നതിനും സുരക്ഷാ ബോധവത്കരണ കാംപയിനുകൾ ആരംഭിക്കുന്നതിനുമുള്ള നീക്കവും മന്ത്രിമാർ ചർച്ച ചെയ്തു.

പുതിയ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വന്നാൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്വന്തം വാഹനങ്ങളുമായി സന്ദർശനം നടത്തുന്ന വേളയിൽ ട്രാഫിക് നിയമ ലംഘനങ്ങൾ ഉണ്ടായാൽ തിരിച്ചെത്തിയാലും അടച്ചു വീട്ടുവാനും സ്വന്തം രാജ്യങ്ങളിലെ പോലെ തന്നെ പിഴകൾ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുന്നതിലേക്കും ഗവണ്മെന്റ് സേവനങ്ങൾ തടയപ്പെടുന്നതിലേക്കും കാര്യങ്ങൾ എത്തിയേക്കും.

ഇതോടൊപ്പം, ഒറ്റ വിസയിൽ ഗൾഫ് മൊത്തം സഞ്ചരിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസാ പദ്ധതിയും ഒമാനിൽ ചേർന്ന നാൽപതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ ഒറ്റ വിസയിൽ ആറു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്ക് സാധിക്കും. നൽകിയത്. ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം ചേർന്നത്. ഗൾഫ് ഉച്ചകോടി അന്തിമാംഗീകാരം നൽകുന്നതോടെ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയും പ്രാബല്യത്തിൽവരും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക