VIDEO – സഊദിയിൽ വാഹനങ്ങൾ ചീറിപ്പായുന്നതിനിടയിലൂടെ റോഡിന് കുറുകെ ഇഴഞ്ഞു നീങ്ങി മുതല; വീഡിയോ വൈറൽ

0
5435

അനിമൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്

ദുബൈ: സഊദി അറേബ്യയിലെ മോട്ടോർവേയിൽ വലിയൊരു മുതല വിഹരിക്കുന്നതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ഏവരെയും അമ്പരപ്പെടുത്തി മുതല റോഡ് മുറിച്ചു കടക്കുന്നത്. കിഴക്കൻ സഊദി അറേബ്യയിലെ അൽ ഖത്തീഫിലാണ് സംഭവം എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത അൽ മർസദ് ഓൺലൈൻ പോർട്ടൽ വ്യക്തമാക്കുന്നു. റോഡിൽ കാറുകൾക്കിടയിൽ ഇഴഞ്ഞു നീങ്ങുന്നമുതല സമീപത്തെ അനിമൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുതല റോഡിന്റെ മറുവശത്തേയ്‌ക്ക് എത്തിയതോടെ വാഹനയാത്രക്കാർ മുതല ഇടിക്കാതിരിക്കാൻ ശ്രദ്ധിച്ചു വാഹനം വേഗം കുറക്കുന്നതും നിർത്തിയിട്ടതും വീഡിയോയിൽ കാണാനാകും. ഒടുവിൽ, ഒരു അജ്ഞാതൻ വലിയ കമ്പും കയറും കൊണ്ട് മുതലയെ പിടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്ത പ്രസിദ്ധീകരിച്ച പത്രം പറയുന്നു. സഊദി അധികൃതരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ഇടപാടുകൾ സഊദി അറേബ്യയിലെ പരിസ്ഥിതി വ്യവസ്ഥ നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 10 വർഷം വരെ തടവും പരമാവധി 30 ദശലക്ഷം റിയാൽ പിഴയും ലഭിക്കും. കഴിഞ്ഞ മാസങ്ങളിൽ, വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് മാസത്തിൽ തലസ്ഥാനമായ റിയാദിൽ അഴിഞ്ഞാടിയ നിലയിൽ കണ്ടെത്തിയ സിംഹത്തെ തടഞ്ഞുനിർത്തിയതായി സഊദി പരിസ്ഥിതി പോലീസ് അറിയിച്ചിരുന്നു. വന്യ മൃഗത്തെ നിയന്ത്രണത്തിലാക്കിയതായും സ്പെഷ്യലിസ്റ്റ് ഏജൻസിക്ക് കൈമാറിയതായും പരിസ്ഥിതി സുരക്ഷയ്ക്കായി പ്രത്യേക സേന (എസ്എഫ്ഇഎസ്) അറിയിച്ചു. ആ മാസമാദ്യം സഊദി സുരക്ഷാ ഏജൻസികളും വൈൽഡ് ലൈഫ് ഇൻസ്പെക്ടർമാരും അനധികൃതമായി മൃഗങ്ങളെ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം റെയ്ഡ് ചെയ്തിരുന്നു.

സിംഹവും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വളർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന തെക്ക്-പടിഞ്ഞാറൻ സഊദിയിലെ അസീർ മേഖലയിൽ കേന്ദ്രം കണ്ടെത്തിയിരുന്നതായി സഊദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW) പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ, രാജ്യത്തെ സുരക്ഷാ ഏജൻസികൾ ഒരു പൗരന്റെ കൈവശം കണ്ടെത്തിയ ഒരു ചീറ്റ, ചെന്നായ, ഒരു വലിയ പാമ്പ് എന്നിവ പിടിച്ചെടുത്തതായി സഊദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് പറഞ്ഞു.
കൂടാതെ, മാർച്ചിൽ, സഊദി അറേബ്യയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു റസിഡൻഷ്യൽ ഏരിയയിൽ കണ്ടെത്തിയ കുറുക്കനെയും ഏറ്റെടുത്തതായും സഊദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചിരുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിനായി മൃഗങ്ങളെ അവയുടെ ആരോഗ്യം പരിശോധിച്ച് ഭക്ഷണം നൽകിയ ശേഷം അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറന്നു വിടുകയാണ് ചെയ്യുന്നത്.

2021-ൽ റിയാദിൽ ഒരു സിംഹം അതിന്റെ സൂക്ഷിപ്പുകാരനെ കടിച്ചുകീറി കൊന്നത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ അനധികൃതമായി വന്യ മൃഗങ്ങളെ വളർത്തുന്നതിനെതിരെ സഊദി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ കാണാം👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക