ആശുപത്രിയിൽ നിന്ന് അവസാന ഷിഫ്റ്റ് കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോഴായിരുന്നു ഭര്‍ത്താവ് ഫിലിപ് മാത്യൂ മെറിനെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റി കൊലപ്പെടുത്തിയതും
കോറൽ സ്പ്രിങ്സ്: യുഎസിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ ഭര്‍ത്താവിന് കോടതി ശിക്ഷ വിധിച്ചു. മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്.
2020ൽ അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമിക്ക് സമീപം കോറൽ സ്പ്രിംങ്ങ്സ് ആശുപത്രിയിലെ പാർക്കിംഗ് ലോട്ടിൽ വെച്ച് മെറിൻ ജോയിയെ കൊലപ്പെടുത്തിയ ഭർത്താവ് ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷയാണ് അമേരിക്കൻ കോടതി വിധിച്ചത്. അമേരിക്കയിൽ ജീവപര്യന്തം ശിക്ഷ എന്നാൽ മരണം വരെ ജയിലിനകത്താണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബ്രോവാർഡ് ഹെൽത്ത് കോറൽ സ്പ്രിംങ്ങ്സിലെ നഴ്സായിരുന്ന മെറിൻ ജോയിയെ (26) 17 തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം ദേഹത്ത് കൂടെ വണ്ടി ഓടിച്ച് കയറ്റിയാണ് 2020ൽ അരും കൊല ചെയ്തത്.
ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലെ ആശുപത്രിയിലുടെ പാര്‍ക്കിങ് ലോട്ടിൽ വെച്ച് ഭര്‍ത്താവ് ഫിലിപ് മാത്യൂ മെറിനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഫിലിപ് മെറിനെ കുത്തിവീഴ്ത്തുകയും കാര്‍ കയറ്റിയിറക്കുകയും ചെയ്തതായും കോടതിയിൽ കോടതിയിൽ സമര്‍പ്പിക്കപ്പെട്ട രേഖകളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സൺ സെൻ്റിനൽ റിപ്പോര്‍ട്ട് ചെയ്തു.
2020 ജൂലൈ 28ന് രാത്രി ഷിഫ്റ്റിലെ ജോലിയ്ക്കു ശേഷം തിരിച്ചു പോകാനായി ഇറങ്ങുമ്പോള്‍ രാവിലെ 7.30നായിരുന്നു ഭര്‍ത്താവ് മെറിനെ ആക്രമിച്ചത്. ഭര്‍ത്താവ് മെറിനെ ആക്രമിക്കുന്നത് കണ്ടതായുള്ള ദൃക്സാക്ഷി മൊഴികള്‍ക്കു പുറമെ സിസിടിവി ദൃശ്യങ്ങളും തെളിവുണ്ടെന്ന് പോലീസ് വ്യക്താക്കിയിരുന്നു. ഫിലിപ് മെറിനെ 17 വട്ടം കുത്തുകയും തുടര്‍ന്ന് കാര്‍ ദേഹത്തു കൂടി കയറ്റിയിറക്കിയ ശേഷം സ്ഥലത്തു നിന്ന് കടന്നു കളയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. നിലവിൽ ബ്രോവാഡ് കൗണ്ടി ജയിലിൽ കഴിയുന്ന ഫിലിപിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്.
മുൻകൂട്ടി പദ്ധതിയിട്ടതു പ്രകാരമാണ് കൃത്യം നടന്നതെന്നും അതിക്രൂരമായ കൊലപാതകമാണെന്നും സംസ്ഥാന അറ്റോര്‍ണി മൈക്കിള്‍ സാറ്റ്സ് വ്യക്തമാക്കിയിരുന്നു. ഫിലിപ് വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി നിൽക്കുകയായിരുന്ന മെറിൻ ടാംപയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അവസാന ദിവസത്തെ ജോലി പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴായിരുന്നു മെറിൻ്റെ മരണം. ദമ്പതികള്‍ തമ്മിൽ പ്രശ്നം വഷളായതോടെ രണ്ട് വയസുള്ള മകളെ മെറിൻ നേരത്തെ നാട്ടിലെത്തിച്ച് മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




