മൂന്ന് ദിവസം മുമ്പ് ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ജവാസാത്

0
4594

റിയാദ്: കാലാവധി തീരുന്നതിന്റെ മൂന്ന് ദിവസം മുമ്പ് തന്നെ ഇഖാമ പുതുക്കിയിരിക്കണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നും സഊദി പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ്. ട്വിറ്റർ അകൗണ്ട് വഴിയാണ് ജവാസാത് ഈ മുന്നറിയിപ്പ് നൽകിയത്. ഇഖാമ കാലാവധി തീരുന്നതിന് മൂന്നു ദിവസം മുമ്പേ ഇഖാമ പുതുക്കണമെന്നാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

ഇങ്ങനെ പുതുക്കാത്തവർക്ക് പിഴ ഈടാക്കുമെന്നും ജവാസാത്ത് ട്വീറ്റ് ചെയ്തു. പുതുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആദ്യ തവണ അഞ്ഞൂറ് റിയാലും രണ്ടാം തവണ ആയിരം റിയാലും പിഴ അടക്കേണ്ടി വരും. മൂന്നാം തവണ സഊദിയിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. നേരത്തെ ഇഖാമ കാലാവധി തീർന്ന് മൂന്നു ദിവസം വരെ ഇഖാമ പുതുക്കാൻ പിഴ ഈടാക്കിയിരുന്നില്ല. ഇഖാമ തീരുന്ന സമയത്തിന്റെ തൊട്ട് മുന്നെ പുതുക്കിയാൽ മതിയായിരുന്നു, പിഴയും ഉണ്ടായിരുന്നില്ല. എന്നാൽ, ഇതിൽ മാറ്റം വരുത്തിയതായും മൂന്നു ദിവസം മുന്നേ പുതുക്കിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നുമാണ് ജവാസാത്തിന്റെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here