മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) മദീന പ്രവിശ്യ വിഖായ വിഭാഗം തൻഷീത്വ് -2021 വളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ചു. മദീന ഇസ്‌ലാമിക് സെൻ്ററിൽ നടന്ന പരിപാടിയിൽ എസ് ഐ സി മദീന പ്രൊവിൻസ് ചെയർമാൻ അബ്ദുല്ല ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി സഅദ് നദ്‌വി ഉദ്ഘാടനം ചെയ്തു.
മൊയ്തീൻകുട്ടി ഫൈസി യാമ്പു മുഖ്യ പ്രഭാഷണം നടത്തി. സഊദി നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ സെയ്തു ഹാജി മുന്നിയൂർ വിഷയാവതരണം നിർവ്വഹിച്ചു. മയ്യിത്ത് പരിപാലന ക്ലാസിന് മദീന പ്രൊവിൻസ് കമ്മിറ്റി സെക്രട്ടറി റാഷിദ് ദാരിമി കണ്ണൂർ നേതൃത്വം നൽകി.
സയ്യിദ് ആദിൽ ബാഫഖി തങ്ങൾ, സുലൈമാൻ ഹാജി, മുഹമ്മദ് മുസ്‌ലിയാർ കാവനൂർ, അബ്ദുൽ നൂർ മൗലവി,ശിഹാബ് സ്വാലിഹി വൈത്തിരി
പ്രസംഗിച്ചു. എസ് ഐ സി മദീന പ്രോവിൻസ് വിഖായ ചെയർമാൻ അഷ്റഫ് തില്ലങ്കേരി സ്വാഗതവും നൗഷാദ് ഇർഫാനി നന്ദിയും പറഞ്ഞു.
ക്യാമ്പിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മദീന, യാമ്പു, ബദ്ർ സെൻട്രൽ കമ്മറ്റികൾക്ക് കീഴിൽ വിഖായ ക്യാമ്പുകൾ നടത്തും.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക




