വേദിയായത് റിയാദിലെ ഹെവി വെയ്റ്റ് ബോക്‌സിംഗ് മത്സരം
റിയാദ്: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനും ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരു ഫ്രെയിമില്‍ വന്നതിന്‍റെ ദൃശ്യങ്ങള്‍ ആഘോഷമാക്കി ആരാധകര്‍. റിയാദില്‍ നടന്ന എംഎംഎ ബോക്സിംഗില്‍ ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് ഗാനൗവും തമ്മിലുള്ള ബോക്സിംഗ് മത്സരം കാണാനാണ് റൊണാള്‍ഡോയും സല്‍മാനും എത്തിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിഐപി സീറ്റില്‍ സല്‍മാന് തൊട്ടരികില്‍ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജീന റോഡ്രിഗസും തൊട്ടടുത്ത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഇരുന്ന് മത്സരം കാണുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മത്സരത്തില്‍ ഫ്രാന്‍സിസ് ഗാനൗവിനെ ടൈസണ്‍ ഫ്യൂറി തോല്‍പ്പിച്ചിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവിലാണ് ടൈസണ്‍ ഫ്യൂറി ജയിച്ചു കയറിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തനിക്ക് കടുത്ത പോരാട്ടം സമ്മാനിച്ച ഫ്രാന്‍സിസിനെ ടൈസണ്‍ അഭിനന്ദിക്കുകയും ചെയ്തു. സഊദി ക്ലബ്ബായ അല്‍ നസ്റിനായി ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത റൊണാള്‍ഡോ മിന്നുന്ന ഫോമിലാണ്.
ജീവിതത്തിലൊരിക്കലും പ്രൊഫഷനല്‍ ബോക്‌സിംഗ് റിംഗിലിറങ്ങിയിട്ടില്ലാത്ത എന്‍ഗാനുവിനെ ഫുറി ആദ്യ ഇടിച്ച് പതം വരുത്തുമെന്നാണ് കരുതിയതെങ്കിലും ബ്രിട്ടിഷ് താരത്തിനെതിരെ പത്ത് റൗണ്ടുകളില്‍ മിക്കതിലും എന്‍ഗാനു ഒപ്പത്തിനൊപ്പമോ ഒരടി മുന്നിലോ നിന്നു. ഫുറിയാണ് 95-94 ന് ജയിച്ചതെങ്കിലും തലയുയര്‍ത്തി ക്രീസ് വിട്ടത് എന്‍ഗാനുവാണ്. ടേബിള്‍ ടെന്നിസ് താരം ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചിനെ നേരിടുന്നതു പോലെയാവും ഈ മത്സരമെന്നാണ് മത്സരത്തലേന്ന് ഫുറി പരിഹസിച്ചത്. എന്നാല്‍ ആദ്യ റൗണ്ടുകളില്‍ എന്‍ഗാനുവിന്റെ ഇടിയേറ്റ് ഫുറി നിലംപതിച്ചു. മൂന്നു ജഡ്ജിമാരില്‍ ഒരാള്‍ എന്‍ഗാനുവിന് അനുകൂലമായാണ് വിധിച്ചത്.
റൊണാള്‍ഡോക്കും സല്‍മാനും പുറമെ മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ മുന്‍ നായകന്‍ ലൂയിസ് ഫിഗോ, ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡനന്‍റ്, റോബര്‍ട്ടെ ഫിര്‍മിനോ, ബോക്സിംഗ് താരം അമീര്‍ ഖാന്‍, ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ് തുടങ്ങിയ പ്രമുഖരും മത്സരം കാണാന്‍ എത്തിയിരുന്നു.
സമീപകാലത്ത് നടക്കുന്ന ക്രോസ്ഓവര്‍ മത്സരങ്ങളിലൊന്നാണ് ഇത്. രണ്ട് ബോക്‌സര്‍മാര്‍ തമ്മിലല്ല ഈ മല്ലയുദ്ധം. എന്‍ഗാനു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍നിന്ന് ബോക്‌സിംഗിലേക്ക് വരികയാണ്. പത്രസമ്മേളനത്തില്‍ എന്‍ഗാനുവിന് റൊണാള്‍ഡൊ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ച് സമ്മാനിച്ചു. കുടുംബസമേതം അന്നസ്‌റിന്റെ മത്സരം കാണാന്‍ ക്ഷണിക്കുകയും ചെയ്തു.
അഞ്ച് കോടി ഡോളര്‍ പ്രൈസ് മണിക്കായാണ് മത്സരം. 10 റൗണ്ടുള്ള പോരാട്ടം ഡബ്ല്യു.ബി.സിയുടെ ഔദ്യോഗിക പോരാട്ടമായി തന്നെയാണ് നടത്തിയത്. ഡബ്ല്യു.ബി.സിയുടെ ഹെവിവെയ്റ്റ് ലോക ചാമ്പ്യനാണ് ഫുറി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




