നേപ്പാൾ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുന്നു, സഊദി യാത്ര എളുപ്പമായേക്കും

കാഠ്‌മണ്ഡു-ദമാം സർവ്വീസും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്

0
8436

കാഠ്‌മണ്ഡു: താത്കാലികമായി നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നേപ്പാൾ പുനഃരാരംഭിക്കുന്നു. സഊദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് നാടുകളിലേക്കും മറ്റിടങ്ങളിലേക്കും സർവ്വീസുകൾ നടത്താനായുള്ള അനുമതി ക്യാബിനറ്റ് നൽകിയതോടെയാണ് ഏറെ നാളുകൾക്ക് ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസ് നേപ്പാൾ പുനഃരാരംഭിക്കുന്നത്. സഊദി അറേബ്യാക്ക് പുറമെ യുഎഇ, കുവൈറ്റ്, ഒമാൻ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് അനുവദിക്കാൻ തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സാംസ്കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ബുദ്ധസാഗർ ലാമിചാനെ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് മാത്രമായിരിക്കും അന്താരാഷ്ട്ര സർവ്വീസുകൾ ഉണ്ടാകാറുക. എന്നാൽ, ഈ കേന്ദ്രങ്ങളിലക്ക് റെഗുലർ സർവ്വീസുകൾ ആയിരിക്കും ഉണ്ടാകാറുക. കാഠ്‌മണ്ഡു ദോഹ സെക്റ്ററിൽ സർവ്വീസുകൾ നടത്തും. കാഠ്‌മണ്ഡു-ദമാം, കാഠ്‌മണ്ഡു- കുവൈത് സെക്റ്ററുകളിലും ആദ്യ ഘട്ടത്തിൽ തന്നെ സർവ്വീസുകൾ ഉണ്ടാകും. വ്യാഴാഴ്ച്ച മുതൽ അന്താരാഷ്ട്ര സെക്ടറുകളിൽ സർവ്വീസുകൾ ഉണ്ടാകാറുമെന്നാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 24 മുതൽ മുപ്പത് വരെയുള്ള സർവ്വീസ് ഷെഡ്യൂൾ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

പകർച്ച വ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ രാജ്യത്ത് ആഴ്ചകളോളം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി വൈറസ് ബാധ നിയന്ത്ര വിധേയമായതിനെ തുടർന്നാണ് നടപടിയെന്ന് ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ജൂലൈ ഒന്ന് മുതൽ ദീർഘദൂര ആഭ്യന്തര വിമാന സർവീസുകൾആരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് നേപ്പാൾ മുഴുവൻ അതാരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദ് ചെയ്തത്. ഇക്കാരണത്താൽ സഊദിയിലേക്ക് പോകാനായി എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രവാസികൾ ഇവിടെ കുടുങ്ങിയിരുന്നു. ഇവർ പിന്നീട് ഏറെ ദുരിതം സഹിച്ചാണ് സഊദിയിൽ എത്തിച്ചേരുകയോ നാടുകളിലേക്ക് തിരിച്ചു പോകുകയോ ചെയ്‌തിരുന്നത്‌.

………  …………           ……………..            ……………….       ……………….  ………….

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here