വ്യത്യസ്ത കമ്പനിയുടെ വാക്സിൻ ഡോസുകൾ: സഊദിയിൽ അംഗീകാരം

0
3398

റിയാദ്: സഊദിയിൽ കൊവിഡ് വാക്സിൻ രണ്ടാം ഡോസ് വ്യത്യസ്ത കമ്പനിയുടെ വാക്സിൻ സ്വീകരിക്കാൻ അംഗീകാരം. രണ്ട് വ്യത്യസ്ത കൊറോണ വാക്സിനുകളുടെ ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കുവാനുള്ള സാധ്യത ദേശീയ സാംക്രമിക രോഗങ്ങൾക്കായുള്ള സമിതി അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ശാസ്ത്രീയ പഠനമനുസരിച്ചാണ് തീരുമാനം.


രണ്ട് വ്യത്യസ്ത കൊവിഡ് വാക്സിനുകൾ രണ്ട് ഡോസുകൾ നൽകാനുള്ള സാധ്യത അന്താരാഷ്ട്ര ശാസ്ത്രീയ പഠനമനുസരിച്ചാണ് രാജ്യത്തെ ദേശീയ പകർച്ചവ്യാധികൾക്കുള്ള സമിതി തീരുമാനം കൈകൊണ്ടത്. വൈറസിനെ ചെറുക്കുന്നതിൽ രണ്ട് വ്യത്യസ്ത കൊറോണ വാക്സിനുകൾ രണ്ട് ഡോസുകൾ സുരക്ഷിതമായും ഫലപ്രദമായും നൽകാനുള്ള സാധ്യത പഠനം കാണിക്കുന്നുണ്ടെന്നും രണ്ടാമത്തെ ഡോസ് ലക്ഷ്യമിടുന്ന ഫലപ്രാപ്തി കൈവരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here