ഉംറ തീര്‍ഥാടക വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

0
1629

ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ തീര്‍ഥാടക വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. പരപ്പനങ്ങാടി സ്വദേശിയായ  തീര്‍ഥാടക പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56)യാണ് മരിച്ചത്.

ആമിന

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ആമിന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കളില്ല. ജിദ്ദ റുവൈസില്‍ ഖബറടക്കി. നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക