സഊദിയിൽ മലയാളി സാമൂഹികപ്രവർത്തകൻ താമസ സ്ഥലത്ത് മരിച്ചു

0
3128

ദമാം: സഊദിയിലെ ദമാമിൽ മലയാളി സാമൂഹികപ്രവർത്തകൻ താമസ സ്ഥലത്ത് മരിച്ചു. കണ്ണൂർ ശിവപുരം സ്വദേശി രജീഷ് മനോലിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു. നവോദയ കലാസാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡൻറുമായ രജീഷ് മനോലിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ലോക കേരളസഭാ അംഗം നാസ് വക്കത്തിെൻറ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തീകരിച്ചു. രജീഷിെൻറ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിമാനത്തിൽ ദമാമിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകും.13 വർഷമായി ദമാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക