ഉംറക്കെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരണപ്പെട്ടു

0
1958

മക്ക: വിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ വയനാട് സ്വദേശിനി മക്കയിൽ മരണപെട്ടു. ബീനാച്ചി സ്വദേശിനി പാത്തുമ്മയാണ് മക്കയിൽ മരണപ്പെട്ടത്. 64 വയസായിരുന്നു. ശ്വാസ തടസ്സവുമായി ബന്ധപ്പെട്ടു കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർദ്ധ രാത്രി മരണം സംഭവിക്കുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഭർത്താവ് വലിയ കുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അബ്ദു റസാഖ്‌, ലണ്ടനിൽ ജോലി ചെയ്യുന്ന ബഷീർ എന്നിവർ മക്കളാണ്.

മരണപ്പെട്ട പാത്തുമ്മ (64l)

എംബസിയുമായും മറ്റുമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്ക ICF വെൽഫയർ ടീം അംഗങ്ങളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി, അഷ്‌റഫ്‌ വയനാട് എന്നിവർ നേതൃത്വം നൽകി. നടപകൾ പൂർത്തീകരിച്ചു മയ്യത്ത് മക്കയിൽ മറവ് ചെയ്തു.

ഹനീഫ് അമാനി, അബൂബക്കർ മിസ്ബാഹി, സൈദലവി സഖാഫി, ഉമർ ഹാജി, മുജീബ് വയനാട്, റഷീദ് വയനാട്, ഷമീർ വയനാട് തുടങ്ങി ഒട്ടേറെ പേർ അനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക