സഊദിയിൽ പെട്രോൾ പമ്പുകളിൽ കോഫി ഷോപ്പുകളില്ലെങ്കിൽ 5,000 റിയാൽ പിഴ

0
1843

റിയാദ്: സഊദിയിൽ പെട്രോൾ ബങ്കുകൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. പെട്രോൾ പമ്പുകളിൽ കോഫി ഷോപ്പുകളില്ലെങ്കിൽ 5,000 റിയാൽ പിഴ.

മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയമാണ് പിഴകൾ ഇടുന്നത്.
കോഫി ഷോപ്പോ റെസ്റ്റോറന്റോ ഇല്ലാതിരിക്കുകയോ മിനിമാർക്കറ്റ് അടക്കുകയോ ചെയ്യുന്ന പെട്രോൾ ബങ്കിന് 5,000 റിയാൽ പിഴയാണ് ഈടാക്കുക.

വ്യാപാര സ്ഥാപനങ്ങളും പെട്രോൾ ബങ്കുകളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പരിഷ്‌കരിച്ച നിയമാവലി കഴിഞ്ഞ ദിവസം മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി.

പെട്രോൾ ബങ്കുകളുടെ വിഭാഗങ്ങൾക്കനുസരിച്ച് നിയമ ലംഘനങ്ങൾ ഇവയാണ് : മിനിമാർക്കറ്റ് പ്രവർത്തിപ്പിക്കാതിരിക്കൽ, എൻജിൻ ഓയിൽ ചെയ്ഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കൽ, നിർണിത വ്യവസ്ഥകൾ പ്രകാരമുള്ള വിസ്തൃതിയിൽ കുറയാത്ത മസ്ജിദ് ഇല്ലാതിരിക്കൽ, കോഫി ഷോപ്പ് ഇല്ലാതിരിക്കൽ.