മലയാളിയുടെ അഭിമുഖം പങ്ക് വെച്ച് സഊദി വാർത്താ ഏജൻസി; ജീവിക്കാൻ ഒരു നഗരം തിരഞ്ഞെടുക്കാൻ അവസരമുണ്ടായാൽ പ്രണയത്തിലായ ഈ നഗരമാണ് തിരഞ്ഞെടുക്കുകയെന്ന് ഷമീം-വീഡിയോ

0
3603

റിയാദ്: വലിയ പ്രാധാന്യം നൽകി ഒരു ഇന്ത്യൻ പ്രവാസിയുടെ അഭിമുഖം പങ്ക് വെച്ച് സഊദി അറേബ്യയുടെ വാർത്ത ഏജൻസി യായ എസ് പി എ. സഊദി ലുലു ഗ്രൂപ് ഡയറക്ടർ ഷഹീം മുഹമ്മദ് സഊദി പ്രസ് ഏജൻസിയുമായി പങ്കുവെച്ച അഭിപ്രായങ്ങളും അനുഭവങ്ങളും ഇപ്പോൾ ശ്രദ്ധേയ മായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയുടെ ഇന്നത്തെ ജീവിത അനുഭവവും പുതിയ സാഹചര്യങ്ങളും വിവരിക്കുന്ന അനുഭവം വെളിപ്പെടുത്തുന്ന അഭിമുഖത്തിൽ ജീവിക്കാൻ ഒരു നഗരം തിരഞ്ഞെടുക്കാൻ അവസരമുണ്ടായാൽ റിയാദാണ് തിരഞ്ഞെടുക്കുകയെന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിക്കുന്ന നഗരത്തിലാണ് ജീവിക്കുന്നത് എന്നതിൽ അഭിമാനമുണ്ടെന്നും താൻ ഈ നഗരവുമായി പ്രണയത്തിലായെന്നും അദ്ദേഹം പറഞ്ഞു.

വിനോദ വിസ്മയ വിജ്ഞാന പരിപാടികൾ ആസ്വദിക്കാൻ വാരാന്ത്യങ്ങളിൽ നഗരം വിടേണ്ട അവസ്ഥ ഇപ്പോഴില്ല. റിയാദ് സീസൺ ഉൾപ്പെടെ നിരവധി കലാവേദികൾ ഈ നഗരത്തിൽ തന്നെ അരങ്ങേറുന്നുണ്ട്. റിയാദ് നഗരത്തിന് വേനൽചൂട് പിടിക്കുമ്പോൾ തണുപ്പിക്കാൻ അൽബാഹ പോലുള്ള നഗരങ്ങളും ഈ രാജ്യത്തിനകത്തുണ്ടെന്നും ഷഹീം കൂട്ടിച്ചേർത്തു. എങ്ങനെ റിയാദിൽ അതിജീവിക്കുന്നു എന്ന ചോദ്യമായിരുന്നു മുൻകാലങ്ങളിൽ വിദേശ രാജ്യത്തുനിന്ന് ഉയർന്നിരുന്നത്. എന്നാൽ, എങ്ങനെ റിയാദിലേക്ക് എത്താൻ കഴിയുമെന്നാണ് അവർ ഇപ്പോൾ അന്വേഷിക്കുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

40 കിലോമീറ്റർ തെക്കും കിഴക്കും പടിഞ്ഞാറും വടക്കും സഞ്ചരിച്ചാലും നിങ്ങൾ ഈ മനോഹര നഗരത്തിനുള്ളിൽതന്നെയായിരിക്കും. ഈ പരന്ന നഗരത്തിൽ ലഭിക്കുന്ന സമാധാനാന്തരീക്ഷം എല്ലാ അർഥത്തിലും ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. ഏത് രാത്രിയിലും കുടുംബത്തിനും കുട്ടികൾക്കും ഇറങ്ങിനടക്കാനുള്ള സുരക്ഷിതത്വം ഈ നഗരം നൽകുന്നുണ്ടെന്നും ഷഹീം അഭിമുഖത്തിൽ പറയുന്നു.

മന്ത്രാലയത്തിൽനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും മികച്ച സേവനമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. നിക്ഷേപ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യസമയത്ത് പ്രതികരിക്കുകയും ആശയക്കുഴപ്പമുള്ള വിഷയങ്ങളിൽ കൃത്യമായി ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന രാജ്യത്തിെൻറ പ്രഫഷനലിസത്തിെൻറയും കാര്യക്ഷമതയുടെയും പ്രതിബിംബമാണ് മന്ത്രാലയം.

നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരും അവർക്ക് നേതൃത്വം നൽകാൻ ഊർജസ്വലനായ നിക്ഷേപമന്ത്രിയുമുണ്ടെന്നതാണ് ഈ വകുപ്പിനെ സൃഷ്‌ടിപരമാക്കുന്നത്. നിക്ഷേപ കമ്പനി എന്ന നിലയിൽ ഈ രാജ്യത്തെ ഞങ്ങളുടെ ജാലകം സഊദി നിക്ഷേപ മന്ത്രാലയമാണ്.

ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് ഈ രാജ്യത്തിനുള്ളത്. അവർ ഈ രാജ്യത്തിന്റെ പുരോഗതിക്ക് ഊന്നൽ നൽകുന്നുണ്ട്. സ്ഥിരതയുള്ള സാമ്പത്തിക സമ്പദ് വ്യവസ്ഥയാണ് സഊദിയുടേത്. കിരീടാവകാശിയുടെ പരിവർത്തന പദ്ധതിയായ വിഷൻ-2030 പ്രഖ്യാപിച്ചതോടെ സമ്പദ് വ്യവസ്ഥ കൂടുതൽ ബലപ്പെട്ടു. കൊവിഡ് കാലത്ത് എല്ലാ മേഖലകളിലും അതിവേഗ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവന്ന ചടുലമായ നീക്കം അഭിനന്ദിക്കേണ്ടതാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.

ഏതായാലും ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഇവിടെ സ്ഥാനം ഉണ്ടെന്ന വ്യക്തമാക്കലാണ് ഔദ്യോഗിക വാർത്താ ഏജൻസി ഒരു മലയാളിയുടെ അഭിമുഖം ഇങ്ങനെ വ്യക്തമാക്കി നൽകുന്നത്. വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക