സഊദിയിൽ ലോഡിറക്കുന്നതിനിടെ പൈപ്പ് ശരീരത്തിലേക്ക് വീണ് മലയാളി ട്രക്ക് ഡ്രൈവർക്ക് ദാരുണ മരണം

0
3228

ദമാം: ലോഡിറക്കുന്നതിനിടെ പൈപ്പ് ശരീരത്തിലേക്ക് വീണ് മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ദമാമിലാണ് അപകടം നടന്നത്.

വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക