ബംഗളൂരു: ലുലു മാളിലെ പാക് പതാക വിവാദത്തില്‍ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. ബിജെപി മീഡിയ സെല്‍ പ്രവര്‍ത്തകയായ ശകുന്തള നടരാജിനെതിരെ ജയനഗര്‍ പൊലീസാണ് കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതിനാണ് കേസ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ടാഗ് ചെയ്ത് പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് ‘നിങ്ങള്‍ക്ക് കോമണ്‍സെന്‍സ് ഇല്ലേയെന്നും ഇന്ത്യന്‍ പതാകയ്ക്ക് മുകളില്‍ ഒരു പതാകയും പറക്കാന്‍ പാടില്ലെന്നും’ പറഞ്ഞായിരുന്നു പോസ്റ്റ്. ലുലു മാളിനെ ബഹിഷ്‌ക്കരിക്കാനുള്ള ഹാഷ്ടാഗും പോസ്റ്റിനോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം ചിത്രം വിവാദമുണ്ടാക്കാന്‍ മനഃപൂര്‍വ്വം എടുത്തതാണെന്നും പൊലിസ് വ്യക്തമാക്കി.ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് പങ്കെടുക്കുന്ന ടീമുകളുടെ പതാകകള്‍ കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വ്യാജപ്രചരണം നടന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക