പ്രവാസികള്‍ക്ക് നല്ല സമയം; രൂപയുടെ ഇടിവ് നേട്ടമാക്കാം, ധനവിനിമയ സ്ഥാപനങ്ങളില്‍ തിരക്കേറും

0
2654


യുഎസ് ട്രഷറി യീൽഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ കറൻസികൾ 0.3 മുതൽ 0.8 ശതമാനം വരെ ഇടിഞ്ഞു


ദുബൈ: ഇന്ത്യന്‍ രൂപയുടെ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. ഇന്നലെ രൂപ വന്‍തോതില്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെതിരെ 83.24 (ദിര്‍ഹത്തിനെതിരെ 22.68) എന്ന നിലയിലാണ് വ്യാപാരം നടന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക 

ഏഷ്യയിലുടനീളമുള്ള നെഗറ്റീവ് ഇക്വിറ്റി മാര്‍ക്കറ്റുകള്‍ക്കിടയിലും വിദേശ ഫണ്ടുകളുടെ ഒഴുക്ക് തടസ്സപ്പെടാത്തതിനാല്‍ ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് ഫോറെക്‌സ് അനലിസ്റ്റുകള്‍ പറഞ്ഞു. യുഎസ് ട്രഷറി യീല്‍ഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ കറന്‍സികള്‍ 0.3 മുതല്‍ 0.8 ശതമാനം വരെ ഇടിഞ്ഞു.

രൂപയുടെ മൂല്യം കുറയുന്നതോടെ ഇന്ത്യയിലേക്ക് പണമമയയ്ക്കാന്‍ ഇന്ന് യുഎഇയിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക