ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; പ്രവാസികൾക്ക് ചാകര

0
9909

ഇന്ത്യൻ രൂപ വൻ തോതിൽ താഴ്ന്ന നിലയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 എന്ന നിലയിലാണ് (22.68 ദിർഹം എന്ന നിരക്കിൽ) ഇന്നു രാവിലെ രേഖപ്പെടുത്തിയത്.  

തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക് മൂലം ഇന്ത്യൻ കറൻസി സമ്മർദ്ദത്തിൽ തുടരുകയാണെന്ന് ഫോറെക്സ് വിശകലന വിദഗ്ധർ പറഞ്ഞു. ഏഷ്യൻ യുഎസ് ട്രഷറി യീൽഡുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ കറൻസികൾ 0.3 മുതൽ 0.8 ശതമാനം വരെ കുറഞ്ഞു. ഇന്ത്യയിലേയ്ക്ക് പണമയക്കാൻ ഇന്ന് രാവിലെ മുതൽ യുഎഇയിലെ ധനവിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കനുഭവപ്പെടുന്നു.