റിയാദ്: ഫിലിപ്പൈൻസിൽ സായുധ സംഘത്തിന്റെ ആക്രമണത്തിൽ സഊദി പൗരൻ കൊല്ലപ്പെട്ടു. ഷരീഫ് അഗ്വാക്ക് നഗരത്തിൽ ഇന്നലെ രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേർ നടത്തിയ സായുധ ആക്രമണത്തിലാണ് സഊദി പൗരൻ കൊല്ലപ്പെടുകയും ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്തത്. അമ്പത് വയസുകാരനായ സഊദി പൗരനാണ് കൊല്ലപ്പെട്ടത്. ഭാര്യക്ക് 45 വയസാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിക്കപ്പ് ട്രക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മരിച്ചയാൾക്ക് 50 വയസ്സും ഭാര്യക്ക് 45 വയസ്സും പ്രായമുണ്ടെന്ന് നഗരത്തിലെ പോലീസ് മേധാവി മേജർ ഹരുൺ മകാപാൻഡിംഗ് പറഞ്ഞതായി ഫിലിപ്പൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെടിയേറ്റാണ് അപകടം. വൈകീട്ട് ആറു മണിക്കാണ് ആക്രമണംനടന്നത്. ആക്രമണത്തിൽ സഊദി പൗരൻ തൽക്ഷണം കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഭാര്യയുടെ ശരീരത്തിൽ വെടിയേറ്റാണ് പരിക്ക് പറ്റിയത്. പരിക്കേറ്റയാളെ ട്രൈസൈക്കിളിൽ മഗ്വിന്ദനാവോ പ്രൊവിൻഷ്യൽ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെന്താണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വെടിയേറ്റ ദമ്പതികൾ അടുത്തിടെ ബാരംഗയ് ലാപു ലാപു പട്ടണത്തിൽ വാങ്ങിയ ഒരു ഫാം സന്ദർശിച്ചു മടങ്ങുകയായിരുന്നു. ഈ നഗരത്തിന് കുറുകെയുള്ള ഡാറ്റു പിയാംഗിലുള്ള അവരുടെ വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ട് തോക്കുധാരികൾ അവരെ ആക്രമിച്ചത്. സംഭവത്തെ ഷെരീഫ് അഗ്വാക്ക് മേയർ ഡാറ്റോ അഹമ്മദ് അപലപിച്ചു. രണ്ട് കുറ്റവാളികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




