എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

0
5203

എന്തുകൊണ്ടാണ് താൻ വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ കാരണം വിശദീകരിച്ചത്. ചോദ്യോത്തര വേളയിൽ കുട്ടികളിലൊരാൾ കോൺഗ്രസ് എംപിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചിരുന്നു.

ജയ്പൂരിലെ മഹാറാണി കോളജിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവദത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പരിപാടിയിൽ ജാതി സെൻസസ്, സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചു. ഇതിനിടെയാണ് കോൺഗ്രസ് നേതാവിൻ്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർത്ഥികൾ ഉന്നയിച്ചത്.

തങ്ങൾ മിടുക്കനും വളരെ സുന്ദരനുമാണ്…പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്? ഇതറിയിരുന്നു ചോദ്യം. ‘കോൺഗ്രസ് പാർട്ടിയിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ’ ചോദ്യത്തിന് രാഹുൽ ഗാന്ധി ലളിതമായി മറുപടി നൽകി.

പരിപാടിയിൽ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചോദിച്ചു. കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക് പുരുഷന്മാരേക്കാൾ കുറവല്ലെന്ന് സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനോട് അദ്ദേഹം മറുപടി നൽകി.