ജിദ്ദ: ദേശീയദിനം പ്രമാണിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് സഊദി രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സീൽ പതിച്ചു.
അതിർത്തി പ്രവേശന കവാടങ്ങൾ വഴി സൗദിയിലേക്ക് വരികയും രാജ്യം വിടുകയും ചെയ്യുന്ന യാത്രക്കാർക്കൊപ്പം ദേശീയദിനം ആഘോഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തവണത്തെ ദേശീയദിനാഘോഷത്തിന്റെ പ്രത്യേക ലോഗോ ജവാസാത്ത് കൗണ്ടറുകളിൽ വെച്ച് യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പതിച്ചത്.




