ജിദ്ദ ടവർ പദ്ധതിയുടെ നിർമാണം കമ്പനി പുനരാരംഭിച്ചു; ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതായി ഈ ടവർ മാറും

0
3597

ജിദ്ദ: ജിദ്ദ ടവർ പദ്ധതിയുടെ നിർമാണം ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. 1000 മീറ്ററിലധികം ഉയരമുള്ള ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതായിരിക്കും. ഈ വർഷാവസാനത്തോടെ കെട്ടിടത്തിന്റെ സ്ട്രക്ചർ പൂർത്തിയാക്കുന്നതിനുള്ള കരാറിനായി ലേലം വിളിക്കാൻ ഡവലപ്പർ കരാറുകാരെ ക്ഷണിച്ചു.

കരാറുകാർക്ക് ബിഡ് തയ്യാറാക്കാൻ മൂന്ന് മാസത്തെ സമയം നൽകി. ടവറിന്റെ അടിത്തറയും പൈലിംഗ് ജോലികളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 2013-ൽ നിർമാണം തുടങ്ങുകയും 2018-ൽ നിർത്തിവെക്കുകയും ചെയ്തതുമുതൽ നിരവധി കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ട്.

ദുബായിലെ ബുർജ് ഖലീഫയെ 172 മീറ്ററിലധികം ഉയരത്തിൽ മറികടക്കാൻ ജിദ്ദ ടവറിന് കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഷോപ്പിംഗ് മാളുകൾ, ലക്ഷ്വറി ബോട്ടിക്കുകൾ, ഗോർമെറ്റ് റെസ്റ്റോറന്റുകൾ, ടെന്നീസ് കോർട്ടുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ടവറിൽ ഉണ്ടാകും.