റിയാദ്: തലസ്ഥാന നഗരിയായ റിയാദിലെ അൽ ഗറാബി സ്ട്രീറ്റിലെ ടയർ കടകൾ വിദേശികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ നിബന്ധനകൾ പാലിക്കാതെയും മാനദങ്ങൾ പാലിക്കാതെയും വിദേശികൾ മേഖല കയ്യടക്കി വെച്ചതായാണ് റിപ്പോർട്ട്. അൽ ഇഖ്ബാരിയ ചാനലാണ് ഇക്കാര്യം റിപോപ്പർട്ട് ചെയ്തിരിക്കുന്നത്.
ടയർ കടകളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പുറമെ ടയർ വിൽക്കുമ്പോൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങളും ടയർ വിൽപ്പനക്കുള്ള പ്രത്യേക സവിശേഷതകളും പാലിക്കാതെയാണ് കച്ചവടം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ടയറുകളുടെ വിലയിൽ വ്യത്യാസം വരുത്തിയും അനധികൃതർ തൊഴിലാളികളെ വെച്ചും മേഖല വിദേശികൾ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
വീഡിയോ




