ക്വാറന്റൈൻ ലംഘനം: വീണ്ടും ഡസൻ കണക്കിന് പ്രവാസികൾ പോലീസ് പിടിയിൽ

0
1909

റിയാദ്: സഊദിയിൽ ക്വാറന്റൈൻ നിയമം ലംഘിച്ച നിരവധി പ്രവാസികളെ വീണ്ടും അറസ്റ്റ് ചെയ്‌തു. അസീർ മേഖലയിലാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിർബന്ധിത ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങിയതിനും ഐസൊലേഷൻ ക്വാറന്റൈൻ ലംഘിച്ചതിനും നിരവധി പ്രവാസികൾ പോലീസ് പിടിയിലായത്. ഇത്തരം നിയമ ലംഘനത്തിന് 28 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. സമാനമായ നിയമ ലംഘനത്തിന് നേരത്തെയും നിരവധി പ്രവാസികൾ പോലീസ് പിടിയിലായിരുന്നു.

സഊദിയിൽ ഇത്തരം നിയമം ലംഘിക്കുന്ന ആളുകൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. നിയമലംഘകൻ ഒരു പ്രവാസി ആണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ സഊദിയിൽ നിന്ന് നാട് കടത്തുകയും ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here