സഊദിയിൽ രാജ്യദ്രോഹ കുറ്റത്തിന് രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ

0
1649

തായിഫ്: സഊദിയിൽ രാജ്യദ്രോഹ കുറ്റത്തിന് രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ നടിപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലഫ്റ്റനന്റ് കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽ-ബലാവിയെയും ചീഫ് സർജന്റ് യൂസഫ് ബിൻ റെദ ഹസൻ അൽ-അസൂനിയെയുമാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.

തങ്ങളുടെ ജോലയിൽ നിരവധി വലിയ സൈനിക കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് വധി ശിക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരുവരും സൈനിക രാജ്യദ്രോഹ കുറ്റം ചെയ്തതായും രാഷ്ട്രതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണങ്ങളിൽ വ്യക്തമായി.