ആഭ്യന്തര യാത്രക്ക് ബോർഡിങ്‌ പാസ് ലഭിക്കാൻ ഇനി തവക്കൽന സ്റ്റാറ്റസ് ശരിയാകണം, വിമാന കമ്പനികൾ തവക്കൽനയുമായി ബന്ധിപ്പിച്ചു

0
2080

റിയാദ്: സഊദിയിൽ ആഭ്യന്തര വിമാന സർവ്വീസുകളിൽ ഇനി ബോർഡിങ്‌ പാസ്സ് ലഭിക്കാൻ തവക്കൽന സ്റ്റാറ്റസ് ഇമ്യുൺ ആയിരിക്കണമെന്ന നിബന്ധന നിലവിൽ വന്നു. യാത്രക്കാരുടെ ഡാറ്റയുമായി രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികൾ ലിങ്ക് ചെയ്ത് കഴിഞ്ഞതായി സഊദി സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു. “തവക്കൽന” യിൽ ആരോഗ്യ സ്ഥിതി കണക്കാക്കി ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ബോർഡിംഗ് പാസ് നൽകുന്നതിനുള്ള ഇലക്ട്രോണിക് ലിങ്ക് നടപടികൾ പൂർത്തിയായതായി ഗാക വ്യക്‌തമാക്കി.

ആഭ്യന്തര വിമാന സർവീസുകൾക്കായി ബോർഡിംഗ് പാസ് നൽകുന്നത് “തവക്കൽന” ആരോഗ്യനിലയുമായി ബന്ധിപ്പിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ദേശീയ എയർലൈനുകളുടെയും ഇലക്ട്രോണിക് ലിങ്കിങ് പ്രക്രിയ പൂർത്തിയായതായി ഗാക അറിയിച്ചു.

തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യുൺ സ്റ്റാറ്റസ് ഉള്ള രോഗികൾക്ക് മാത്രമാണ് ഇനി ബോർഡിംഗ് പാസ് നൽകുക രണ്ട് ഡോസ് വാക്സിൻ എടുക്കൽ, ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിയൽ, രോഗമുക്തി നേടി ആറു മാസം കവിയാതിരിക്കാൻ എന്നിങ്ങനെ ഉള്ളവർക്കാണ് തവക്കൽനയിൽ ഇമ്യുൺ സ്റ്റാറ്റസ് കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here