റിയാദ്: 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 23 ശനിയാഴ്ച സ്വകാര്യ മേഖലാ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും ഔദ്യോഗിക അവധിയാണെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദി അറേബ്യ 93-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ‘ഞങ്ങൾ സ്വപ്നം കാണുകയും, നേടുകയും ചെയ്യുന്നു.’ എന്ന മുദ്രാവാക്യമാണ് അനാവരണം ചെയ്തിരിക്കുന്നത്. ദേശീയ ദിനത്തിന് പുതിയ മുദ്രാവാക്യം ലോഞ്ച് ചെയ്യുന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ-ഷെയ്ഖ് നേരെത്തെ അറിയിച്ചിരുന്നു.
സൗദി അറേബ്യയിലെ ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അടുത്തതും യാഥാർത്ഥ്യബോധമുള്ളതുമായ സ്വപ്നങ്ങളാണ് ഈ മുദ്രാവാക്യത്തിലൂടെ പ്രചോദനമായത്. സൗദി വിഷൻ 2030 ന് കീഴിൽ രാജ്യം നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതികളിൽ അത് വ്യക്തമായി പ്രതിഫലിച്ചു, ഇത് എല്ലാ തലങ്ങളിലും അതിന്റെ സുപ്രധാനവും നിർണായകവുമായ പങ്ക് തുടർന്നും നൽകുന്നതിന് അതിന്റെ ശക്തിയും സ്ഥാനവും ഉറപ്പിച്ചു.




