ജിദ്ദ: ബുധനാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മിന്നലിനും നേരിയതോ കനത്തതോ ആയ മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്ക മേഖലയെ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും പേമാരി, ആലിപ്പഴ വർഷം, പൊടിപാറും ചുഴലിക്കാറ്റ് എന്നിവയുണ്ടാകുമെന്നും പ്രവചിക്കുന്നു.
മക്ക, ത്വാഇഫ്, മെയ്സാൻ, അദ്ഹം, അൽ അർദിയാത്ത്, അസീർ, ജീസാൻ, അൽ ബാഹ എന്നീ പ്രദേശങ്ങളിലാണ് മഴക്കുള്ള സാധ്യതകൂടുതൽ. മദീന മേഖലയിൽ മിതമായ മഴയും ഖുൻഫുദ, അൽ ലൈത്ത്, ഖുലൈസ്, ബഹ്റ, അൽ മുവൈഹ്, അൽ ഖുർമ, റാനിയ, തുറബ, നജ്റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.
മിന്നലിനും ആലിപ്പഴവർഷത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.




