വെളിച്ചം സഊദി ഓൺലൈൻ ഖുർആൻ പഠന പദ്ധതി മൂന്നാം ഘട്ടം ഉദ്‌ഘാടനം ഇന്ന്

0
936

ദമാം: സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയ സമിതിയുടെ കീഴിൽ നടക്കുന്ന വെളിച്ചം സഊദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ മൂന്നാം ഘട്ടം ഇന്ന് വെള്ളിയാഴ്ച രണ്ട് മണിക്ക് കെ ജെ യു സംസ്ഥാന പ്രസിഡന്റ്
അബ്ദുൽ ഹമീദ് മദീനി ഉദ്ഘാടനം ചെയ്യും. ലോക മലയാളി സമൂഹത്തിന് വിശുദ്ധ ഖുർആൻ ലളിതമായി പഠിക്കാൻ കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു .
സൂം ആപ്ലിക്കേഷൻ വഴി നടക്കുന്ന സംഗമത്തിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്വീഫ് കരുമ്പുലാക്കൽ മുഖ്യ പ്രഭാഷണം നിർവഹിക്കും .

വെളിച്ചം സഊദി വെബ്‌സൈറ്റ് വഴിയോ വെളിച്ചം ഓൺലൈൻ ആപ്ലിക്കേഷൻ വഴിയോ ലോകത്തിന്റെ ഏത്‌ ഭാഗത്തുനിന്നും ഈ പഠന-മത്സര പദ്ധതിയുടെ ഭാഗാമാകാവുന്നതാണ്. വിശുദ്ധ ഖുർആനിലെ സൂറതുൽ മുഅ്മിനൂൻ, സൂറതുന്നൂർ എന്നീ അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ആസ്‌പദമാക്കിയിട്ടാണ് പഠന-മത്സര പദ്ധതി.

ജൂൺ 18 മുതൽ ഡിസംബർ 31 വരെ 12 കാംപയിൻ പരീക്ഷകളും ഫൈനൽ പരീക്ഷയും ഉൾപ്പെടുന്നതാണ് മൂന്നാം ഘട്ട പഠന പദ്ധതി. ഫൈനൽ മത്സരവിജയികളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും, തുടർന്നുള്ള 10 സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.

ഓരോ ദിവസത്തെയും പാഠഭാഗങ്ങളും പണ്ഡിത വിശദീകരണങ്ങളും വെളിച്ചം സഊദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാനലുകളിലും ലഭ്യമാക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ
Velicham Online ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ വെളിച്ചം www.velichamonline.islahiweb.org വഴിയോ നിങ്ങളുടെ പേരും സ്ഥലവും മൊബൈൽ നമ്പറും കൊടുത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +966 509292062, +966 541303157 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here