ഖുർആൻ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

0
1596

മക്ക: അന്താരാഷ്ട്ര ഖുർആൻ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മ​ക്ക ഹ​റ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നു​വേ​ണ്ടി മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ​ർ ബി​ൻ സു​ൽ​ത്താ​നാ​ണ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്​​ത​ത്​. മക്ക ഹറമിന്റെ മുറ്റത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് വിജയികളെ ആദരിച്ചത്.

ഒന്നാം വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മത്സരാർഥി അയ്യൂബ് ബിൻ അബ്ദുൽ അസീസ് അൽവുഹൈബി ഒന്നാം സ്ഥാനത്തെത്തി ഗ്രാന്റ് പ്രൈസ് ആയ അഞ്ചു ലക്ഷം റിയാൽ നേടി. അൾജീരിയയിൽ നിന്നുള്ള സഅദ് ബിൻ സഅദി സുലൈം രണ്ടാം സ്ഥാനത്തും ഛാഢിൽ നിന്നുള്ള അബുൽഹസൻ ഹസൻ നജും മൂന്നാം സ്ഥാനത്തുമെത്തി. ഇവർക്ക് യഥാക്രമം നാലര ലക്ഷം റിയാൽ, നാലു ലക്ഷം റിയാൽ വീതം കാഷ് പ്രൈസ് ലഭിച്ചു.

രണ്ടാം വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള അമ്മാർ ബിൻ സാലിം അൽശഹ്‌രി, ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് ബിൻ അദ്‌നാൻ അൽഅംരി, സിറിയയിൽ നിന്നുള്ള അബ്ദുൽ അസീസ് ബിൻ മാലിക് അതലി എന്നിവർ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി മൂന്നു ലക്ഷം റിയാൽ, രണ്ടേമുക്കാൽ ലക്ഷം റിയാൽ, രണ്ടര ലക്ഷം റിയാൽ എന്നിങ്ങനെ കാഷ് പ്രൈസിന് അർഹരായി. മൂന്നാം വിഭാഗത്തിൽ സോമാലിയയിൽ നിന്നുള്ള മുഹമ്മദ് ബിൻ ഇബ്രാഹിം മുഹമ്മദ്, സ്വീഡനിൽ നിന്നുള്ള ശുഅയ്ബ് ബിൻ മുഹമ്മദ് ഹസൻ, ബംഗ്ലാദേശിൽ നിന്നുള്ള ഫൈസൽ അഹ്മദ്, ഇന്തോനേഷ്യയിൽ നിന്നുള്ള മുഹമ്മദ് മുഫീദ് അൽഇസ്സ, ലിബിയയിൽ നിന്നുള്ള സിറാജുദ്ദീൻ മുഅമ്മദ് കിന്ദി എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലെത്തി. ഇവർക്ക് 2,00,000 റിയാൽ, 1,90,000 റിയാൽ, 1,80,000 റിയാൽ, 1,70,000 റിയാൽ, 1,60,000 റിയാൽ എന്നിങ്ങനെ കാഷ് പ്രൈസ് ലഭിച്ചു.

നാലാം വിഭാഗത്തിൽ സെനഗലിൽ നിന്നുള്ള മത്സരാർഥി മുഹമ്മദ് ഗാസി ഒന്നാം സ്ഥാനത്തും ലിബിയയിൽ നിന്നുള്ള ഹാതിം അബ്ദുൽഹമീദ് ഫലാഹ് രണ്ടാം സ്ഥാനത്തും ഉഗാണ്ടയിൽ നിന്നുള്ള യാസീൻ അബ്ദുറഹ്മാൻ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശിൽ നിന്നുള്ള മുശ്ഫിഖുറഹ്മാൻ നാലാം സ്ഥാനത്തും സോമാലിയയിൽ നിന്നുള്ള അബ്ദുൽഖാദിർ യൂസുഫ് മുഹമ്മദ് അഞ്ചാം സ്ഥാനത്തുമെത്തി. ഇവർക്ക് യഥാക്രമം 1,50,000 റിയാൽ, 1,40,000 റിയാൽ, 1,30,000 റിയാൽ, 1,20,000 റിയാൽ, 1,10,000 റിയാൽ എന്നിങ്ങനെ കാഷ് പ്രൈസ് ലഭിച്ചു.
അഞ്ചാം വിഭാഗത്തിൽ ഫ്രഞ്ച് ദ്വീപ് രാജ്യമായ റീയൂനിയനിൽ നിന്നുള്ള ഇൽയാസ് അബ്ദു, ഇന്ത്യയിൽ നിന്നുള്ള ഇബ്രാഹിം ശഹ്ബന്ദരി, നെതർലാന്റ്‌സിൽ നിന്നുള്ള മർവാൻ ബിൻ ശലാൽ, ബോസ്‌നിയ, ഹെർസഗോവിനയിൽ നിന്നുള്ള മുസ്തഫ സനാനോവിച്ച്, നോർത്ത് മാസിഡോണിയയിൽ നിന്നുള്ള ഹാസിബ് അംറുല്ല എന്നിവർ യഥാക്രമം ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലെത്തി. ഇവർക്ക് 65,000 റിയാൽ, 60,000 റിയാൽ, 55,000 റിയാൽ, 50,000 റിയാൽ, 45,000 റിയാൽ എന്നിങ്ങനെ കാഷ് പ്രൈസ് ലഭിച്ചു.

മത്സരത്തിൽ ഒന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി ഗ്രാന്റ് പ്രൈസ് ലഭിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്നും തന്റെ കുട്ടിക്കാലം മുതൽ മാതാപിതാക്കൾ നടത്തിയ വലിയ പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം തനിക്ക് കൈവരിക്കാൻ സാധിച്ചതെന്നും അയ്യൂബ് അൽവുഹൈബി പറഞ്ഞു.