ജവാന് വൻ വരവേൽപ് നൽകി ദുബായ്; ആരാധകരെ സാക്ഷിനിർത്തി ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ

0
1924

ദുബായ്: ജവാന് വൻ വരവേൽപ് നൽകി ദുബായ്. ആരാധകരെ സാക്ഷിനിർത്തി ചിത്രത്തിന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു.

സംവിധായകൻ ആറ്റ്ലിയും സംഗീത സംവിധായകൻ അനിരുദ്ധിനുമൊപ്പം ഷാറൂഖ് ഖാനും പരിപാടിയുടെ ഭാഗമായി. ആരാധകരെ ആവേശത്തിലാഴ്ത്തി ബോട്ടിലാണ് ഷാറൂഖ് വേദിയിലേക്ക് എത്തിയത്. തുടർന്ന് ചിത്രത്തിലെ പാട്ടുകൾക്കൊപ്പം നൃത്തവുംചെയ്താണ് ഷാറൂഖ് വേദി വിട്ടത്. നയൻതാരയും വിജയ് സേതുപതിയും ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്ന ചിത്രം ഈ മാസം ഏഴിനാണ് ചിത്രം തീയറ്ററുകളിലെത്തുക.