നാട്ടിൽ നിന്ന് പോസ്റ്റൽ വഴിയെത്തിയ മരുന്നിൽ അതിവിദഗ്ദ്ധമായി മയക്കുമരുന്ന്, സഊദിയിൽ മലയാളി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

0
2876

ദമാം: മലയാളി യുവാവിന് തന്റെ അഡ്രസിൽ നാട്ടിൽ നിന്നെത്തിയ മരുന്ന് പാഴ്‌സലിൽ മയക്കുമരുന്ന്. സംഭവത്തിൽ മലയാളിലെ അറസ്റ്റ് ചെയ്‌തെങ്കിലും ഒടുവിൽ കോടതിക്ക് സത്യം ബോധ്യപ്പെട്ടതിനെ തുടർന്ന് ഭാഗം കൊണ്ട് രക്ഷപ്പെട്ടു. തൃശൂർ സ്വദേശിയും അൽഖോബാർ അൽഹാജിരി കമ്പനി ജീവനക്കാരനുമായ അരുണാണ് ചതിയിൽ പെട്ട് ഏറെ നാളുകളായി ആശങ്കയിൽ കഴിഞ്ഞിരുന്നത്. ദമാമിലെ കസ്‌റ്റംസ്‌ ഓഫീസിൽ നിന്നെത്തിയ ഫോൺ കോളിനെ തുടർന്ന് അവിടെയെത്തിയപ്പോഴാണ് വലിയൊരു ചതി ബോധ്യമായത്.

താങ്കളുടെ പേരിൽ ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴി ഒരു പാർസൽഎത്തിയിട്ടുണ്ട്, ഹാജരാകണം എന്നായിരുന്നു ദമാം കസ്റ്റംസിൽ നിന്നുള്ള അറിയിപ്പ്. അവിടെ ചെന്നപ്പോഴാണ് അരുൺ ഞെട്ടിയത്. ഒരു മരുന്ന് ബോട്ടലിൽ വിദഗ്ദമായ രീതിയിൽ അതിൻ്റെ അടപ്പിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവ്. അരുണിൻ്റെ സഊദിയിലെ അഡ്രസ്സിലും മൊബൈൽ നമ്പറിലുമാണ് സാധനം ഇന്ത്യയിൽ നിന്നും അയച്ചിട്ടുള്ളത്. എന്നാൽ, അയച്ച ആളുടെ മേൽ വിലാസവും മൊബൈൽനമ്പറുംരേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അരുണിന് ആളെ ഒട്ടും പരിചയമില്ല. കൊടുങ്ങല്ലൂർ കേന്ദ്രമാക്കിയുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളത് അതിൽ നൽകിയിരുന്നത്.

കേസ് ദമാം ക്രിമിനൽ കോടതിയിലെത്തിയതോടെ അരുണിന്റെ ദയനീയത മനസിലാക്കിയ കോടതി വെറുതെ വിടുകയായിരുന്നു. താനറിയാതെ തന്നെ ചതിക്കാൻ ആരൊ എടുത്ത വേലയാണിതെന്ന് അരുൺ കോടതിയിൽ വാദിച്ചു. അരുണിൻ്റെ വാദം കോടതി ശരിവെക്കുകയും തെളിവിൻ്റെ അഭാവത്തിൽ കോടതി അരുണിനെ വെറുതെ വിടുകയുമായിരുന്നു. സംഭവത്തിന്റെ വെളിച്ചത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നീണ്ടുപോകുന്ന ഇത്തരം കഞ്ചാവ് കേസുകളുടെ പരമ്പരയിലെ മാഫിയകൾ ഇപ്പോൾ സഊദിയെ ലക്ഷ്യം വെച്ച് പ്രവർത്തിച്ചു വരുന്നതായാണ് മനസിലാകുന്നതെന്നും മലയാളികൾ കൂടുതൽ കൂടുതൽ ഉണർന്നിരികാണാമെന്നും ദമാം ക്രിമിനൽ കോർട്ടിലെ മുഹമ്മദ് നജാത്തി പറഞ്ഞു.

സംഭവത്തിൽ ദമാം ക്രിമിനൽ കോർട്ടിലെ മുഹമ്മദ് നജാതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം …..

നാം കൂടുതൽ ഉണർന്നിരിക്കുക….

ദമാം കസ്റ്റംസ് ഓഫീസിൽ നിന്നും അരുണിന് ഒരു ഫോൺ കോൾ വന്നു. താങ്കളുടെ പേരിൽ ഇന്ത്യയിൽ നിന്നും പോസ്റ്റൽ വഴി ഒരു പാർസൽഎത്തിയിട്ടുണ്ട്.ഹാജരാകണം എന്നായിരുന്നു അറിയിപ്പ് , ചെന്നപ്പോൾ ഒരു മരുന്ന് ബോട്ടൽ , വിദഗ്ദമായ രീതിയിൽ അതിൻ്റെ അടപ്പിൽ ഒളിപ്പിച്ചുവെച്ച കഞ്ചാവ് , അരുണിൻ്റെ സൗദിയിലെ അഡ്രസ്സിലും മൊബൈൽ നമ്പറിലുമാണ് സാധനം ഇന്ത്യയിൽ നിന്നും അയച്ചിട്ടുള്ളത് , അയച്ച ആളുടെ മേൽ വിലാസവും മൊബൈൽനമ്പറുംരേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അരുണിന് ആളെ ഒട്ടും പരിചയമില്ല.( കൊടുങ്ങല്ലൂർ കേന്ദ്രമാക്കിയുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളത്). കേസ് ദമാം ക്രിമിനൽ കോടതിയിലെത്തി. താനറിയാതെ തന്നെ ചതിക്കാൻ ആരൊ എടുത്ത വേലയാണിതെന്ന് അരുൺ കോടതിയിൽ വാദിച്ചു. അരുണിൻ്റെ വാദം കോടതി ശരിവെച്ചു. തെളിവിൻ്റെ അഭാവത്തിൽ കോടതി അരുണിനെ വെറുതെ വിട്ടു. അരുൺ തൃശൂർ സ്വദേശിയും അൽ കോബാർ അൽ ഹാജിരി കമ്പനിയിലെ ജീവനക്കാരനുമാണ്.

കഞ്ചാവ് മാഫിയയിൽ പെട്ട് ഒട്ടനവധി പ്രവാസി മലയാളികൾ അടുത്ത കാലങ്ങളിൽ സൗദിയിൽ പിടിയിലായിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞ് ചിലരെ നാട് കടത്തിയിട്ടുമുണ്ട്. പിടിയിലാകുന്നവരിലധികവും ചെറുപ്രായക്കാരും നല്ല നിലയിൽ ജോലി ചെയ്യുന്നവരും ഒരു വിധം നല്ല ശമ്പളം പറ്റുന്നവരുമാണെന്നാണ് അനുഭവം. കഞ്ചാവ്, വില്പനയിൽ സ്വദേശി മാഫിയകളുടെ കൂടെ ഒപ്പത്തിനൊപ്പം മലയാളി മാഫിയ സംഘങ്ങളുമുണ്ട്. ഈയടുത്ത് ദമാംആൻ്റി നാർ ക്കോട്ടിക്കിൻ്റെ കഞ്ചാവ് വേട്ടയിൽ മൂന്ന് സ്വദേശികളും രണ്ട് മലയാളികളും പിടിക്കപ്പെട്ടു. മലയാളി ജാമ്യത്തിലിറങ്ങി മുങ്ങി. മലയാളികൾക്ക് കഞ്ചാവെത്തിച്ചിരുന്ന വമ്പനാണ് മുങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ചെറുത്തുനില്പിൽ ഒരു സ്വദേശി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത സംഭവവുമുണ്ടായി. കൂടെയുള്ളവർക്ക് അഞ്ച് വർഷം വീതം തടവാണ് ദമാം കോടതി വിധിച്ചത്. നീണ്ടുപോകുന്നു ഇത്തരം കഞ്ചാവ് കേസുകളുടെ പരമ്പര. നാട്ടിലും വൻ കഞ്ചാവ് കടത്ത് മാഫിയ തന്നെ സൗദ്യയെ ലക്ഷ്യം വെച്ച് പ്രവർത്തിച്ചു വരുന്നതായാണ് അറിവ് . നാം കൂടുതൽ ഉണർന്നിരിക്കുക.

മുഹമ്മദ് നജാത്തിദമാം ക്രിമിനൽ കോർട്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here