ഹായിൽ: സ്വന്തം മാതാവിനെ
കൊലപ്പെടുത്തിയ സഊദി പൗരന്റെ വധശിക്ഷ ഹായിലിൽ നടപ്പാക്കി.
ഈദ് ബിൻ മുഹമ്മദ് ശംറി എന്ന സൗദി പൗരനെയാണ് മാതാവ് നജ ബിൻ ത് ഹമൂദ് ശറിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കൈകൾ കൂട്ടിക്കെട്ടിയും കഴുത്ത് ഞെരിച്ചും തല ഭിത്തിയിൽ ഇടിച്ചുമാണ് കൊലപ്പെടുത്തിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം അന്വേഷണത്തിൽ കുറ്റകൃത്യം സ്ഥിരീകരിക്കുകയും കേസ് പ്രത്യേക കോടതിക്ക് കൈമാറുകയും ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ പ്രതിയുടെ കുറ്റകൃത്യത്തിന്റെ ഹീനത ബോധ്യമായ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധിയെ അപ്പിൽ കോടതിയും സുപ്രീംകോടതിയും പിന്തുണയ്ക്കുകയും സൗദി റോയൽ കോർട്ട് വിധി നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ തിങ്കളാഴ്ച പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി.




