നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു; പ്രവാസികള്‍ അറസ്റ്റില്‍

0
1205

കുവൈത്ത് സിറ്റി: താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ നടത്തി വരുന്ന പരിശോധനകള്‍ തുടരുന്നു. കുവൈത്തില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സഹകരിച്ച് നടത്തിയ പരിശോധനകളില്‍ 81 പ്രവാസികള്‍ അറസ്റ്റിലായി.

രാജ്യത്തെ താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്. അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അടുത്തിടെ പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.