പുതിയ കൊവിഡ് വകഭേദം EG 5; സഊദി ആരോഗ്യ മന്ത്രാലയം വിശദീകരണം പുറത്തിറക്കി

0
3514

റിയാദ്: പുതിയ കൊവിഡ് വകഭേദം സഊദി ആരോഗ്യ മന്ത്രാലയം വിശദീകരണം പുറത്തിറക്കി. മുമ്പുണ്ടായിരുന്ന ഒമിക്രോണിനേക്കാള്‍ വീര്യം കുറഞ്ഞതാണെന്നും നേരിയ ശ്വാസ തടസ്സമാണ് ലക്ഷണമെന്നും സഊദി ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. കുവൈത്തില്‍ കണ്ടെത്തിയ ഇജി 5 ഒമിക്രോണിന്റെ ഉപവകഭേദമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ കണ്ടെത്തിയ ഉപവകഭേദങ്ങളെ പോലെ തന്നെയാണിവ. അമ്പതോളം രാജ്യങ്ങളില്‍ ഇജി 5 കണ്ടെത്തിയിട്ടുണ്ടെന്നും മാരകമല്ലെന്നും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

2021ലാണ് ഒമിക്രോണ്‍ വകഭേദം ആദ്യം കണ്ടെത്തിയത്. പിന്നീട് അതിന്റെ നിരവധി വകഭേദങ്ങള്‍ കാണപ്പെട്ടു. ഉപവകഭേദങ്ങള്‍ ബാധിച്ചവര്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി കുവൈത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ വേരിയന്റിന്റെ ഉപവകഭേദങ്ങളിൽ ഒന്നായ പുതിയ കൊറോണ വൈറസ് (EG.5) കണ്ടെത്തിയതായാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ ഈ വകഭേദം ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കണ്ടെത്തിയ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് പുതിയ വേരിയന്റ് അപകടകരമാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും എന്നാൽ ലോകമെമ്പാടുമുള്ള ചില പ്രദേശങ്ങളിൽ ഇത് അതിവേഗം പടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുവൈത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം EG.5 കണ്ടെത്തി: സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം