“കിറ്റ്കാറ്റ് കാഡ്ബറി കിന്റര്‍” ചോക്ലേറ്റ് മോഷണം; പ്രതിക്ക് ഒരുവർഷം തടവ്

0
775

കുവൈത്ത് സിറ്റി: കുവൈത്തില്‍
ചോക്ലേറ്റ് മോഷ്ടിച്ച കള്ളന്‍ പിടിയില്‍. കിറ്റ്കാറ്റ്, കാഡ്ബറി, കിന്റര്‍ ഉള്‍പ്പെടെയുള്ള ചോക്ലേറ്റുകളാണ് ഇയാള്‍ മോഷ്ടിച്ചത്. സാല്‍മിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സഹകരണ സംഘത്തിന്റെ ശാഖയില്‍ നിന്നാണ് പ്രതി ചോക്ലേറ്റുകള്‍ മോഷ്ടിച്ചത്.

377 കുവൈത്തി ദിനാര്‍ വിലയുള്ള 23 കാര്‍ട്ടണ്‍ കിറ്റ്കാറ്റ്, 20 കാര്‍ട്ടണ്‍ കാഡ്ബറി, 12 കാര്‍ട്ടണ്‍ കിന്റര്‍ എന്നിവയാണ് പ്രതി മോഷ്ടിച്ചത്. പരാതി ലഭിച്ചതോടെ സുരക്ഷാ വകുപ്പുകളുടെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സമാനകേസുകളില്‍ ഇതിനും മുമ്പും പിടിയിലായിട്ടുണ്ട്. ഇത് പരിഗണിച്ച കോടതി സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളും പ്രതിയുടെ കുറ്റസമ്മതവും കണക്കിലെടുത്ത് ഇയാള്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.