കണ്ടെയ്‌നറില്‍ കണ്ടെത്തിയത് വന്‍ ലഹരിമരുന്ന് ശേഖരം; മൂന്നുപേര്‍ അറസ്റ്റിൽ

0
1030

കുവൈറ്റ്, ഖത്തർ സഹകരണത്തോടെയാണ് വൻ ലഹരിമരുന്ന് വേട്ട

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഷുവൈഖ് തുറമുഖം വഴി കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും ഖത്തറിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും ഏകോപിപ്പിച്ച് സംയുക്ത സഹകരണത്തിലൂടെ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. അറബ് പൗരന്മാര്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

നിര്‍മ്മാണ സാമഗ്രികള്‍ അടങ്ങിയ കണ്ടെയ്‌നറില്‍ രഹസ്യമായി ഒളിപ്പിച്ചാണ് തുറമുഖം വഴി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.