സഊദിയിൽ വിസിറ്റിങ് വിസയിൽ എത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു

0
2458

റിയാദ്: സഊദിയിൽ വിസിറ്റിങ് എത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. വള്ളിക്കുന്ന് പെരുവള്ളൂർ ഒളകര ചോലക്കൽ കാളമ്പ്രാട്ടിൽ അബ്ദുൽ ബഷീർ ആണ് മരണപ്പെട്ടത്. അൻപതിയെട്ട് വയസായിരുന്നു. ബിസിനസ് വിസയിൽ എത്തിയതായിരുന്നു.

പരേതരായ വീരാൻകുട്ടി ഫാഥ്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: മുഹമ്മദ്‌ റാഷിദ്‌, മുഹമ്മദ്‌ ഹർഷാദ്, ഫാസിൽ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ ഖബറടക്കും.

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.