ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

0
2913

തൊടുപുഴ: ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

കൊലപാതകത്തിന് 302 വകുപ്പു പ്രകാരം മരണംവരെ വധശിക്ഷയും പീഡനത്തിന് പോക്സോ നിയമപ്രകരാം നാലു വകുപ്പുകളിലായി ജീവിതാവസാനം വരെ ജീവപര്യന്തം തടവും മറ്റു വിവിധ വകുപ്പുകളിലായി 92 വർഷം തടവു ശിക്ഷയുമാണ് വിധിച്ചത്. അതിർത്തിത്തർക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേർപിരിഞ്ഞു താമസിക്കാൻ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്.

2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം.ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതിൽ തകർത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നെ ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പതിനഞ്ചുകാരിയായ മകളെ ഉപദ്രവിക്കുകയായിരുന്നു.