നടന്ന് നടന്ന്……. മക്കയിലെത്തി ഹജ്ജ് നിർവഹിച്ച ശിഹാബ് ചോറ്റൂർ ആ ചരിത്രയാത്ര പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി

0
3091

മലപ്പുറം: മക്കയിലേക്ക് കാൽനടയായുള്ള ചരിത്രയാത്ര പൂർത്തിയാക്കി ശിഹാബ് ചോറ്റൂർ ജന്മനാട്ടിൽ തിരിച്ചെ ത്തി. വ്യാഴാഴ്ച പുലർച്ചെ 12.40 ന് നെടുമ്പാശ്ശേരി വിമാനത്താ വളത്തിലിറങ്ങിയ ശിഹാബ് രാവിലെ ഏഴിന് വീട്ടിലെത്തി. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് യാത്രതിരിച്ചത്.

കാൽനടയായി വിശുദ്ധ മക്ക യിലെത്തി ഹജ്ജ് നിർവഹിക്കുക എന്ന ആഗ്രഹം സഫല മാക്കിയത് ഏഴ് രാജ്യങ്ങളിലുംടെ 8,640 കിലോമീറ്റർ താണ്ടിയാണ്. വിസ ലഭിക്കാത്തതിനെ തുടർന്ന് പാക് അതിർത്തിയിൽ വാഗയ്ക്ക് സമീപമുള്ള ആഫിയ സ്കൂളിൽ നാലുമാസവും 10 ദിവസവും ചെലവഴിച്ചു.

മൂന്ന് ദിവസത്തേക്ക് മാത്രമുള്ള അഞ്ചു കിലോ മീറ്റർ മാത്രമുള്ള വിസയിൽ പാകിസ്താൻ മുഴുവൻ നടന്ന് പൂർത്തിയാക്കാനാവാത്തതിനാൽ ഇവിടെ വിമാനയാത്ര നടത്തേണ്ടി വന്നു. പിന്നീട് മരുഭൂമികളും മഞ്ഞും വെയിലും വകവയ്ക്കാതെ മുഴുവനായും നടന്നു തീർത്തു.

സഊദി അറേബ്യയിലെ സൈനിക ഏരിയയിൽ നടക്കാനുള്ള അനുവാദമില്ലാത്തതിനാൽ അഞ്ച് കിലോമീറ്റർ മാത്രം സൈനിക വാഹനത്തിൽ യാത്ര തുടർന്നതൊഴിച്ചാൽ കാൽനടയായിത്തന്നെ വിശുദ്ധ മക്കയിലെത്തി. പരിശുദ്ധ മദീനയിലെത്തി സിയാറത്ത് നടത്തി അവിടെ കുറച്ചുദിവസം ചെലവഴിച്ചു പിന്നീട് മക്കയിലെത്തി ഹജ്ജ് നിർവ്വഹിച്ചു.

പുത്തനത്താണിക്കടുത്ത ചേറ്റൂരിൽ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ മകനാണ് ശിഹാബ്. സബ്നയാണ് ഭാര്യ. സഹോദരങ്ങൾ: മനാഫ്, തസ്‌നി. മുഅമിന സൈനബ്, മിസിയ ഹാജറ എന്നിവർ മക്കളുമാണ്.