റിയാദ്: രണ്ട് സുരക്ഷാ സൈനികരെയും സ്വദേശിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുർക്കി ബിൻ മിഹ്‌ന ബിൻ നാസിറിനെ വധശിക്ഷയാണ് നടപ്പാക്കിയത്.
പ്രതി തടഞ്ഞു വെച്ച സ്വദേശിയെ മോചിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതായിരുന്നു.
തത്സമയം പ്രതി സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും രണ്ട് സുരക്ഷാ സേനാംഗങ്ങളും ബന്ദിയാക്കിയ ഒരു സൗദി പൗരനും കൊല്ലപ്പെടുകയായിരുന്നു. മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു.
പ്രതിയെ പിന്നീട് സുരക്ഷാ സേന പിടികൂടുകയും അന്വേഷണത്തിൽ കുറ്റം ചെയ്തതായി പ്രതി സമ്മതിക്കുകയും ചെയ്തു.




