ബസ് കാത്തിരുന്നവരും അപകടത്തില്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ അതിവേഗതയിലെത്തിയ ട്രക്ക് നാലു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 9 പേര്‍ മരിച്ചു. 20 പേര്‍ക്കു പരുക്കേറ്റു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദുലെ ജില്ലയില്‍ മുംബൈ-ആഗ്ര ദേശീയപാതയിലാണ് അപകടം നടന്നത്.
ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. രണ്ടു മോട്ടർ ബൈക്കുകള്‍, ഒരു കാര്‍, മറ്റൊരു ട്രക്ക് എന്നിവ ഇടിച്ചു തകര്‍ത്ത ട്രക്ക്, പിന്നീട് ബസ് സ്‌റ്റോപ്പിനടുത്തുള്ള ഒരു ഭക്ഷണശാലയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ബസ് കാത്തിരുന്നവരും അപകടത്തില്‍ മരിച്ചു.




