ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനായി എ ആർ റഹ്മാൻ മാറി. ഒരു പാട്ടിന് മൂന്ന് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചില പാട്ടുകൾക്ക് അഞ്ച് കോടി വരെയും താരം വാങ്ങിയതായി ബോളിവുഡ് മാധ്യമങ്ങൾ പറയുന്നു. തന്റെ പ്രത്യേക കോൺസേർട്ടുകൾക്കും സ്റ്റേജ് ഷോകൾക്കും ഒരു കോടിയോളം രൂപ റഹ്മാൻ ഈടാക്കാറുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് പതിറ്റാണ്ടുകളായി സംഗീത സംവിധാന രംഗത്ത് മുൻനിരയിലാണ് എ ആർ റഹ്മാന്റെ സ്ഥാനം. ഇന്ത്യൻ സിനിമയിൽ നിന്ന് മാത്രമല്ല, ‘സ്ലംഡോഗ് മില്യണയർ’ എന്ന ഹോളിവുഡ് സിനിമയിലൂടെ ഇന്ത്യയെ ഓസ്കറിന് മുന്നിൽ ഉയർത്താനും റഹ്മാനെന്ന സംഗീതജ്ഞന് സാധിച്ചിട്ടുണ്ട്. സ്വയം സംഗീത സംവിധാനം ചെയ്യുന്ന ഗാനങ്ങളാണ് റഹ്മാൻ ഏറെയും ആലപിക്കാറുള്ളത്.
ഏറ്റവു കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞരുടെ പട്ടിക പരിശോധിച്ചാൽ രണ്ടാം സ്ഥാനം ശ്രേയ ഘോഷാലിനാണ്. 25 ലക്ഷമാണ് ശ്രേയ ഒരു പാട്ടിനായി കൈപ്പറ്റുന്നത്. മൂന്നാം സ്ഥാനത്ത് അർജിത്ത് സിങ്ങും (20-22 ലക്ഷം) സുനിധി ചൗഹാനും (20-22 ലക്ഷം) നാലാം സ്ഥാനത്ത് സോനു നിഗവും (18-20 ലക്ഷം) ബാദ്ഷായുമാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ‘മാമന്നന്‍’ ആണ് എ ആർ റഹാമന്റെ സംഗീതത്തിലൊരുങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




