വളരെ ആഴം കൂടിയ സ്ഥലത്ത് വെച്ചാണ് വാച്ച് നഷ്ടമായത്
ദുബൈ: ബോട്ട് യാത്രയ്ക്കിടെ കടലിൽ കളഞ്ഞ് പോയ വിനോദ സഞ്ചാരികളുടെ 2.5 ലക്ഷം ദിർഹത്തിന്റെ റോളക്സ് വാച്ച് മിനിറ്റുകൾക്കുള്ളിൽ ദുബൈ പോലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം കണ്ടെത്തിക്കൊടുത്തു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ പൗരനായ ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബൈയിലെ പാം ജുമൈറയിൽ ഒരു ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെ യുകെയിൽ നിന്നുള്ള ഒരു ടൂറിസ്റ്റിന്റെ വാച്ച് കടലിൽ പോകുകയായിരുന്നു. വളരെ ആഴം കൂടിയ സ്ഥലത്ത് വെച്ചാണ് വാച്ച് നഷ്ടമായത്. വാച്ച് കണ്ടെത്താൻ കഴിയില്ലെന്ന് തോന്നിയിരുന്നെങ്കിലും ഉടൻ ദുബൈ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മിനിറ്റുകൾക്കകം ദുബൈ പോലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി 30 മിനിറ്റിനുള്ളിൽ തന്നെ കടലിന്റെ അടിതട്ടിൽ നിന്നും വാച്ച് കണ്ടെത്തി കൊടുക്കുകയായിരുന്നു. വാച്ചുമായി എത്തിയ പൊലീസ് സംഘത്തെ അഭിനന്ദങ്ങളുടെ കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. എക്കാലത്തെയും മികച്ച പൊലീസ് സേവനമാണിതെന്നും മുങ്ങൽ വിദഗ്ധർക്ക് നന്ദിയുണ്ടെന്നും ഹമീദ് ഫഹദ് പറഞ്ഞു.
ദുബൈ പോലീസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും എക്കാലത്തെയും മികച്ച പോലീസ് സേവനമാണ് തങ്ങൾ കണ്ടതെന്നും വിനോദ സഞ്ചാരികളുടെ സംഘം പറഞ്ഞു.
ദുബൈ പോലീസ് ഇത്തരത്തിലുള്ള വസ്തുക്കൾ വീണ്ടെടുക്കുന്നത് ഇതാദ്യമായല്ല. ഇതിന് മുമ്പ് ഡാമിൽ കയാക്കിംഗിനിടെ ഐഡിയും, ക്രെഡിറ്റ് കാർഡുകളും, വാഹനത്തിന്റെ താക്കോലും രണ്ട് ഫോണുകളും നഷ്ടപ്പെട്ടയാൾക്കും അവ വീണ്ടെടുത്ത് കൊടുത്ത് സഹായിച്ചിരുന്നു. “ദുബായ് പൊലീസ് ഒരു വനിതാ വിനോദസഞ്ചാരിക്ക് ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട 1,10,000 ദിർഹത്തിന്റെ വാച്ച് തിരിച്ചെടുത്തുകൊടുത്തത് ഈ വർഷം ജനുവരിയിലായിരുന്നു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




