അറഫ കണ്ണീരണിഞ്ഞു: സ്വന്തം നന്മക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രാർത്ഥിക്കുക – ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ്

0
2703

അറഫ: സ്വന്തം നന്മക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രാർത്ഥിക്കണമെന്ന്
അറഫ പ്രസംഗത്തിൽ ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് പറഞ്ഞു. പരസ്പര സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ട് ചലിക്കാനാകു. കിംവദന്തികൾ ഉപേക്ഷിക്കാൻ തയ്യാറാകണം, ഒരേ ഒരു ദൈവം, ഒരൊറ്റ ജനത എന്ന വിശാലമായ ആശയത്തിലേക്കാണ് നാം യാത്ര ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിഞ്ഞു.

ശേഷം ഹാജിമാർ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നിസ്‌കരിക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമ വേദിയായ അറഫയിൽ ഒത്തുകൂടുന്ന വിശ്വാസികൾ സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ ഒത്തുചേരും.

അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്ന് മുസ്തലിഫയിൽ രാപാർക്കും. നാളെ പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. പ്രാര്ഥാന നിര്ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്ആന് പാരായണവും നമസ്കാരവുമായി ഹാജിമാര് മിനയി ധന്യമാക്കും.മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.

കേരളത്തിൽനിന്നും ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ എത്തിയിട്ടുള്ളത്​. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണുള്ളത്. ഇതിൽ 2,733 മഹ്‌റമില്ലാ വിഭാഗത്തിൽ ഉള്ളവരാണ്.