മിന: വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പുണ്ണ്യ ഭൂമിയിലെത്തിയ ഹാജിമാർക്ക് സേവനവുമായി വിഖായയുടെ വളണ്ടിയർമാർ പുണ്യ ഭൂമിയിൽ കർമ്മനിരതർ. ആദ്യ ഘട്ടത്തിൽ മക്കയിലുള്ള വളണ്ടിയർമാരാണ് മിനയിൽ കർമ്മ രംഗത്തുണ്ടായിരുന്നതെങ്കിൽ അറഫ സംഗമം കഴിഞ്ഞതോടെ സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള പ്രത്യേക പരിശീലനം നേടിയ വിഖായ വളണ്ടിയർ സംഘവും ഇവിടെ സജീവമായി
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മക്കയിൽ ഇന്ത്യൻ ഹാജിമാർ വന്നിറങ്ങിയത് മുതൽ വിവിധ ഹജ്ജ് വളണ്ടിയർ സംഘങ്ങൾ ഈ രംഗത്തു സജീവമാണ്. ഹാജിമാരുടെ സാധനങ്ങളും മറ്റും ചുമന്നു വാഹനങ്ങളിൽ കയറ്റി ഇവരെ മക്കയിലെ താമസ സ്ഥലത്തു കൊണ്ടെത്തിക്കുകയും അവിടെ നിന്നും മസ്‌ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രകളിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്യുന്ന വളണ്ടിയർ സംഘങ്ങൾ ഇവരുടെ ജീവിതം തന്നെ ഇവിടെ ഹാജിമാർക്കായി സമർപ്പിക്കുകയാണ് ചെയ്യുന്നത്.

ഹജ്ജ് സമയങ്ങളിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മിന, മുസ്ദലിഫ, അറഫാത്, ജംറകളുടെ, പരിസരങ്ങൾ, വിശുദ്ധ ഹറം പരിസരം തുടങ്ങി ഹജ്ജ് കർമങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ വിഖായ സജ്ജമാണ്. കാൽ നടപ്പാതകൾ, വാഹനങ്ങളുടെ പ്രത്യക പാതകൾ, മഷാഇർ ട്രെയിൻ സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ സ്ഥലങ്ങൾ, ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ തുടങ്ങി സ്ഥലങ്ങളിലും വിഖായ സന്നദ്ധ സേവകരുടെ സേവനം ലഭ്യമാകുന്നുണ്ട്. പ്രത്യേകം തയ്യാറാക്കപെട്ട മാപ്പ് ഉൾപ്പെടെ ഹാജിമാർക്ക് നൽകേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വിഖായ നൽകികൊണ്ടിരിക്കുന്നുണ്ട്. മാപ്പുകളും താമസ സ്ഥലങ്ങളും ഉൾപ്പെടെ വിശദമായി പഠിക്കുകയും സേവനരംഗത്ത് ഇന്ത്യൻ കോൺസുലേറ്റ്, ഹജ്ജ് മിഷൻ തുടങ്ങി ഔദ്യാഗിക സംവിധാനങ്ങൾ മുഖേന ലഭ്യമാകുന്ന നിർദ്ദേശങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് സേവനം പുരോഗമിക്കുന്നത്.

സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിഖായ ഉപസമിതി ഹജ്ജ് സേവനങ്ങൾക്കായി ദിവസങ്ങൾ നീണ്ട പരിശീലനം ഉൾപ്പെടെ പ്രത്യേക പദ്ധതികൾ തന്നെ നടപ്പിലാക്കി സമയ ബന്ധിതമായി പൂർത്തീകരിച്ചാണ് വിഖായ സന്നദ്ധ സേവകരെ പുണ്യഭൂമിയിലേക്ക് അയക്കുന്നത്. വിഖായയെ കൂടാതെ വിവിധ സംഘടനകളുടെ വളണ്ടിയർ സംഘങ്ങളും പുണ്യഭൂമിയിൽ സജീവമാണ്. മിന ഓപ്പറേഷനിൽ മുഴുകിയ വളണ്ടിയർ സംഘങ്ങൾ അവസാന ഹാജിയും ഇവിടെ നിന്ന് മടങ്ങിയ ശേഷമേ ഇനി തങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങൂ.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




