മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് ആശ്വാസവുമായി ആർ എസ് സി വളണ്ടിയർ സംഘം

0
1170

മക്ക: ഈ വർഷത്തെ ഹജ്ജ് ചടങ്ങുകൾക്ക് പരിസമാപ്തി കുറിക്കാനിരിക്കെ കല്ലെറിയൽ ചടങ്ങിനായി ഹാജിമാരുടെ ഒഴുക്ക് തുടരുന്നു. രണ്ടു മില്യൻ ആളുകളാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇവർക്കായി ഒരു ലക്ഷത്തിലധികം തമ്പുകൾ മിനയിലും പരിസരങ്ങളിലുമായി സംവിധാനിച്ചിട്ടുണ്ട്. മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് സേവനം നൽകുന്നതിനായി ആർ.എസ്.സി വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആർ.എസ്.സി വളണ്ടിയർമാരുടെ സേവനം മാതൃകാപരമാണ്. മിനായിലെയും പരിസരത്തെയും തമ്പുകളിൽ നിന്നും കല്ലെറിയൽ ചടങ്ങിനായി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്ന ഹാജിമാർ കനത്ത ചൂടിൽ അവശരാവുന്നത് പതിവ് കാഴ്ചയാണ്. അത്തരം ഹാജിമാരെ ജംറകളിലേക്കും തിരിച്ചു അവരുടെ താമസ സ്ഥലങ്ങളിലേക്കും എത്തിക്കാൻ നിരവധി പോയിന്റുകളിൽ വീൽ ചെയർ സംവിധാനം ആർ.എസ്.സി ഏർപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം ഏഴ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന മിനായിലെ തമ്പ് ഏരിയകളിൽ നിന്നും ജംറ, മസ്ജിദുൽ ഹറം, മുസ്‌ദലിഫ, അസീസിയ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള റൂട്ടുകൾ മനസിലാക്കുക ശ്രമകരമാണ്. ഡയറക്ഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാഷകൾ അറിയാത്തത് വിലങ്ങു തടിയാവാറുണ്ട്. ആർ.എസ്.സി യുടെ പ്രത്യേകം പരിശീലനം സിദ്ധിച്ച വളണ്ടിയർമാർ നൽകുന്ന സേവനം അത്തരം ഏരിയകളിൽ എത്തിച്ചേരാൻ ഹാജിമാർക്ക് സഹായകരമാവുന്നു. വളണ്ടിയർമാർക്കും ഹാജിമാർക്കും കൃത്യമായ നിർദേശങ്ങളും വിവരങ്ങളും നൽകുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മിനയുടെ തൊട്ടടുത്തായി സജ്ജീകരിച്ചിട്ടുണ്ട്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക